Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Elected President

ചിലിയിൽ തീവ്ര വലതുപക്ഷ നേതാവ് പ്രസിഡന്‍റ്

സാ​​​ന്തി​​​യാ​​​ഗോ: ​​​തെ​​​ക്കേ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ചി​​​ലി​​​യി​​​ൽ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ നേ​​​താ​​​വ് ഹൊ​​​സെ ആ​​​ന്‍റോ​​​ണി​​​യോ കാ​​​സ്റ്റ് അ​​​ടു​​​ത്ത പ്ര​​​സി​​​ഡ​​​ന്‍റാ​​​കും.

ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ന്ന ര​​​ണ്ടാം​​​ഘ​​​ട്ട തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​ദ്ദേ​​​ഹം ഭ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​തു​​​സ​​​ഖ്യ​​​ത്തി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി യാ​​​നെ​​​റ്റ് യാ​​​ര​​​യെ വ​​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​ന്‍റെ ആ​​​രാ​​​ധ​​​ക​​​ൻ​​കൂ​​​ടി​​​യാ​​​യ കാ​​​സ്റ്റ്, ചി​​​ലി​​​യി​​​ലെ മു​​​ൻ വ​​​ല​​​തു​​​പ​​​ക്ഷ ഏ​​​കാ​​​ധി​​​പ​​​തി അ​​​ഗ​​​സ്റ്റോ പി​​​നോ​​​ഷ​​​യെ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ശം​​​സി​​​ക്കാ​​​ൻ മ​​​ടി​​​ക്കാ​​​ത്ത നേ​​​താ​​​വാ​​​ണ്.

കു​​​ടി​​​യേ​​​റ്റ​​​മ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ട്രം​​​പി​​​ന്‍റെ ന​​​യ​​​ങ്ങ​​​ളാ​​​ണ് കാ​​​സ്റ്റ് പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ ത​​​ട​​​യാ​​​ൻ പെ​​​റു, ബൊ​​​ളീ​​​വി​​​യ അ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ വേ​​​ലി കെ​​​ട്ടു​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Latest News

Corehub Up